പട്ടാമ്പി ഗവ.കോളേജിന് റാങ്ക് തിളക്കം

 


കോഴിക്കോട് സർവ്വകലാശാല കഴിഞ്ഞ മാർച്ചിൽ നടത്തിയ ബി.എ അറബിക് പരീക്ഷയിൽ പട്ടാമ്പി ഗവ. സംസ്കൃത കോളെജ് അറബി വിഭാത്തിലെ കുട്ടികൾക്ക് റാങ്കിൻ തിളക്കം.രണ്ട്, മൂന്ന്, അഞ്ച് റാങ്കുകൾ നേടിയാണ് കുട്ടികൾ മികവ് പുലർത്തിയത്.


രണ്ടാം റാങ്ക് നേടിയ ഹസ്ന ഹബീബ   പട്ടാമ്പി തെക്കുമുറി മേലങ്ങാടി മുഹമ്മദലി - ഹസീന ബീഗം ദമ്പതികളുടെ മകളാണ്.

മൂന്നാം റാങ്കുകാരി കെ.ടി. റനീഷ
മേലെ പട്ടാമ്പി കൂരിയാട്ടുതൊടി അലി -സുഹറ ദമ്പതികളുടെ മകളും
കക്കാട്ടിരി ഇല്ലത്തു വളപ്പിൽ ജാഫറിന്റെ  ഭാര്യയുമാണ്.

വല്ലപ്പുഴ പാറപ്പുറം മൂസ - ഹഫ്സ ദമ്പതികളുടെ മകളായ സ്വാലിഹത്താണ് അഞ്ചാം റാങ്ക് നേടിയത്.

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാർത്ഥികളെ പിന്നിലാക്കി മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ പ്രിൻസിപ്പൽ ഇൻചാർജ് സി.ഡി. ദിലീപ്, അറബി വിഭാഗം മേധാവി ക്യാപ്റ്റൻ  ഡോ.പി.അബ്ദു, ഫാക്കൽറ്റി അംഗങ്ങളായ ഡോ. വി.എം.ഉമ്മർ , ഡോ.കെ.എ.ഹമീദ്, എ.മുഹമ്മദ് ഷാ, അറബിക് അലുംനി അസോസിയേഷൻ പ്രസിഡന്റ് എം.അബ്ദുല്ല എഞ്ചിനീയർ എന്നിവർ അഭിനന്ദിച്ചു.

Below Post Ad