കൈക്കൂലി വാങ്ങിയ ആറങ്ങോട്ടുകര വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ


 തൃശൂർ : ആറങ്ങോട്ടുകര വില്ലേജ് അസിസ്റ്റന്റ്  വിജിലൻസ് പിടിയിൽ. പട്ടാമ്പി സ്വദേശി പൂവത്തിങ്ങൾ കുഞ്ഞു മകൻ അബ്ദുള്ളകുട്ടിയുടെ പേരിലുള്ള സ്ഥലത്തിന്റെ ROR സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ആറങ്ങോട്ടുകര വില്ലേജിൽ അപേക്ഷ സമർപ്പിക്കുകയും സ്ഥലം നോക്കുന്നതിനായി ചെന്ന വില്ലേജ് അസിസ്റ്റന്റ് അയ്യപ്പൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് 5000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. 

ഈ വിവരം അബ്ദുള്ളകുട്ടി വിജിലൻസ് ഡി വൈ എസ് പി ജിം പോൾ സി ജിയെ വിവരം അറിയിക്കുകയും  വിജിലൻസ് ഫിനോൾഫ് തലിൻ പുരട്ടി നൽകിയ നോട്ട് അബ്ദുല്ലകുട്ടിയിൽ നിന്നും നിന്നും അയ്യപ്പൻ സ്വീകരിക്കുന്ന  സമയം സമീപത്തു മറഞ്ഞിരുന്ന വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണു ണ്ടായത്. 

വിജിലൻസ് സംഘത്തിൽ DYSP, ജിം പോൾ സി ജി, ഇൻസ്‌പെക്ടർ പ്രദീപ്‌ കുമാർ , Gsi മാരായ പീറ്റർ PI, ജയകുമാർ Asi മാരായ  ബൈജു,CPO മാരായ വിബീഷ്, സൈജു സോമൻ,  സിബിൻ, സന്ധ്യ, ഗണേഷ്, അരുൺ, സുധീഷ് ഡ്രൈവർ മാരായ രതീഷ്, ബിജു, എബി തോമസ്, രാജീവ് എന്നിവരാണു ണ്ടായിരുന്നത്.

Below Post Ad