സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ജ്വ​ല്ല​റി​യി​ലെ​ത്തി മാലയുമായി കടന്ന യുവതി പിടിയിൽ


 

പട്ടാമ്പി/ഒറ്റപ്പാലം : സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ജ്വ​ല്ല​റി​യി​ലെ​ത്തി 4.300 ഗ്രാം ​തൂ​ക്ക​മു​ള്ള സ്വർണമാലയുമായി കടന്ന യു​വ​തി പിടിയിൽ. 

പാ​ല​ക്കാ​ട് ത​രൂ​ർ വി​ല്ലേ​ജി​ൽ ചി​റ​ക്കോ​ട് വീ​ട്ടി​ൽ സു​ജി​ത​യാ​ണ് (30) പി​ടി​യി​ലാ​യ​ത്. . ജൂ​ൺ 15നാ​ണ് സം​ഭ​വം. വാ​ണി​യം​കു​ള​ത്തെ സെ​ലോ​റ ജ്വ​ല്ല​റി​യി​ലാണ് കവർച്ച നടത്തിയത്.

പ്രതിയെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. മോ​ഷ്ടി​ച്ച മാ​ല പ​ട്ടാ​മ്പി​യി​ലെ സ്വ​ർ​ണ​ക്ക​ട​യി​ൽ വി​റ്റ​താ​യും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. 

ഒ​റ്റ​പ്പാ​ലം എ​സ്.​ഐ പ്ര​വീ​ൺ, എ.​എ​സ്.​ഐ ഗം​ഗാ​ധ​ര​ൻ, സി.​പി.​ഒ​മാ​രാ​യ സ​ജി​ത്ത്, ഹ​ർ​ഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. 

സ​മാ​ന കു​റ്റ​കൃ​ത്യം ചെ​യ്ത​തി​ന് പ്ര​തി​ക്കെ​തി​രെ വ​ട​ക്കാ​ഞ്ചേ​രി, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും കേ​സു​ള്ള​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

Tags

Below Post Ad