പൊന്നാനി:വന്നേരി പാലസ് ഓഡിറ്റോറിയത്തിൽ പാചക ജോലി ചെയ്യുന്നതിനിടയിൽ അയിരൂർ സ്വദേശി ഷമീർ ( 43 ) കുഴഞ്ഞു വീണു മരിച്ചു .നെഞ്ചുവേദന അനുഭവപ്പെട്ട് തളർന്ന് വീഴുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു.
കനിവ് ആംബുലൻസ് പ്രവർത്തകർ പുത്തൻപള്ളി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
അയിരൂർ അൽനൂർ കാറ്ററിംഗ് സർവീസിൽ ജോലി ചെയ്യുന്ന ഷെമീർ അയിരൂർ സെൻ്ററിന് വടക്കുഭാഗം താമസിക്കുന്ന പരേതനായ അയമുവിൻ്റെ മകനാണ്.
ഭാര്യ: റഹ്മത്ത്മക്കൾ. ദിൽഷ.സന ഫാത്തിമ, ഫാഹിമസ്.സഹോദരങ്ങൾ. കബീർ. അഷ്‌കർ. സബീന