തൃത്താല: ആസ്പെയർ കോളേജിൽ മുൻ മുഖ്യമന്ത്രിയും ജനനേതാവുമായ ഉമ്മൻചാണ്ടിയുടെ അനുശോചന പരിപാടി സംഘടിപ്പിച്ചു.
അനുശോചന പരിപാടിയിൽ കോളേജ് മാനേജ്മെന്റ് ചെയർമാൻ ഡോ : മുഹമ്മദ് ഈസ.ടി , മാനേജിംഗ് ഡയറക്ടർ ഹഫീസ് മുഹമ്മദ് കെ. വി, കോളേജ് പ്രിൻസിപാൾ റിയാസ് ഇ.പി,അക്കാദമിക് ഡയറക്ടറും വൈസ് പ്രിൻസിപ്പളുമായ ശാരദ. കെ തുടങ്ങിയവർ മെഴുകുതിരി കൊളുത്തി കൊണ്ട് അനുശോചനം രേഖപ്പെടുത്തി.
കോളേജ് മാനേജ്മെന്റ് ഡയറക്ടർ അംഗങ്ങളായ ഉമ്മർ കുട്ടി പി, മുഹ്സിൻ ബിൻ അഹമ്മദ് സി. വി, മുസ്തഫ കമാൽ പി. കോളേജ് അറബിക് അധ്യാപകനായ ഉനൈസ് മുഹ്സിൻ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി നബീൽ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. മെഴുകുതിരികൾ തെളിയിച്ചു കൊണ്ട് കുട്ടികളും അനുശോചനം രേഖപ്പെടുത്തി.