പെരുമ്പിലാവ് : അൻസാർ സ്കൂൾ വിദ്യാർത്ഥിയെ ബസ്സിൽ നിന്നും വലിച്ചറക്കി മർദ്ദിച്ചതായി പരാതി.
പുത്തൻപള്ളി സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥി മദ്ഫൂസാണ് ആക്രമണത്തിനിരയായത്.
ബുധനാഴ്ച രാത്രി 7 മണിയോടെ ചങ്ങരംകുളത്താണ് സംഭവം നടന്നത്. സ്കൂളിൽ നിന്നും കബഡിയുടെ ക്യാമ്പ് കഴിഞ്ഞ് ചെറുവല്ലൂർ സ്വദേശിനിയായ സഹപാഠിയുടെ കൂടെയാണ് മദ്ഫൂസ് സ്കൂളിൽ നിന്നും തിരിച്ചെത്തിയത്.
ഇരുവരും ചങ്ങരംകുളത്ത് നിന്നും ബസ്സിൽ കയറുകയും ചെയ്തു. ഇതിനിടെ ബസ്സിൽ അതിക്രമിച്ച് കയറിയ രണ്ട് യുവാക്കൾ മദ്ഫൂസിനെ ബലമായി ബസ്സിൽ നിന്നും പിടിച്ചു ഇറക്കി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയാണ് മർദ്ദിക്കായാണ് ഉണ്ടായത്.
കാലിലും കഴുത്തിലും വിരലുകളിലും പരിക്കുപറ്റിയ മദ്ഫൂസ് പുത്തൻ പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്
പെരുമ്പിലാവ് അൻസാർ സ്കൂൾ വിദ്യാർത്ഥിയെ ബസ്സിൽ നിന്നും വലിച്ചറക്കി മർദ്ദിച്ചു.
ജൂലൈ 20, 2023
Tags