കുട്ടികളോട് കഥ പറഞ്ഞുകൊണ്ടിരിക്കേ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു.


 

മലപ്പറം: അടക്കാക്കുണ്ടിൽ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. സ്‌കൂൾ അധ്യാപകനും കാളികാവിലെ സാമൂഹ്യ പ്രവർത്തകനുമായ കെ. ഫസലുദ്ദീൻ മാസ്റ്ററാണ് മരിച്ചത്.

ആമപ്പൊയിൽ സ്‌കൂളിൽ  കുട്ടികളോട് കഥ പറഞ്ഞുകൊണ്ടിരിക്കേ കുഴഞ്ഞു വീഴുകയായിരുന്നു.

ഫസലുദ്ദീൻ മാസ്റ്റർ വണ്ടൂരിലെ എറിയാട് ഡബ്ല്യൂഐസി കോളജ് പ്രിൻസിപ്പലായും സേവനമനുഷ്ടിച്ചിരുന്നു.

Below Post Ad