പട്ടിത്തറ :പട്ടിത്തറ ജി എൽ പി സ്കൂളിലെ കഥോത്സവം "കാതോരം " ബഹുമാനപ്പെട്ട പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി ബാലൻ ഉത് ഘാടനം ചെയ്തു.
വാർഡ് മെമ്പർ ശ്രീമതി വിജയലക്ഷ്മി എം.എസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രധാനധ്യാപിക ശ്രീമതി. പ്രീത ടീച്ചർ സ്വാഗതം പറഞ്ഞു. മുഖ്യതിഥിയായി കവയത്രിയും അധ്യാപികയുമായ ശ്രീമതി സി റാണി ടീച്ചർ കുട്ടികൾക്കായി കഥ പറഞ്ഞു.
CRC കോഡിനേറ്റർ രശ്മി ആശംസയും, SMC ചെയർമാൻ രാജേഷ് ടി നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളും രക്ഷിതാക്കളും കഥകൾ അവതരിപ്പിച്ചു.
