പൊന്നാനിയിൽ ഭാര്യയെ കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.
ഈ ഫോട്ടോയിൽ കാണുന്ന കോയ, ട/o ഹംസ,ചെറിയ പഞ്ചിലകത് വീട്.,
പടിഞ്ഞാറേക്കര,തിരൂർ എന്ന ആളെ കുറിച്ചു ഏതെങ്കിലും വിവരം കിട്ടിയാൽ താഴെക്കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്ന് പോലീസ് അറിയിച്ചു.
ഇൻസ്പെക്ടർ ഓഫ് പോലീസ് , പൊന്നാനി - 9497987168
സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് പൊന്നാനി 9497980679
പൊന്നാനി പോലീസ് സ്റ്റേഷൻ- 0494 2666037
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കുടുംബവഴക്കിനെ തുടർന്ന് വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖയെ ( 36 ) ഭർത്താവ് നെഞ്ചിൽ കുത്തുകയും ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിച്ചും കൊലപ്പെടുത്തുകയായിരുന്നു.സംഭവ ശേഷം ഭർത്താവ് യൂനുസ് കോയ രക്ഷപ്പെട്ടു.
സംശയരോഗമാണ് കൊലക്ക് കാരണമായതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. മീൻ തെരുവ് സ്വദേശിയാണ് ഭർത്താവ്. ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്
പൊന്നാനി എം ഐ യുപി സ്കൂൾ എം ടി എ പ്രസിഡണ്ടാണ് മരിച്ച സുലൈഖ .മക്കൾ അബു താഹിർ, അബു ഫഹദ്, ഫാത്തിമത്തുൽ ഫിദ