തിരുവനന്തപുരം: 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് സെക്രട്ടേറിയറ്റിലെ പി.ആര്‍. ചേംബറില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്.
മികച്ച നടനായി മമ്മൂട്ടി (നൻപകൽ നേരത്ത് മയക്കം) നടിയായി വിൻസി അലോഷ്യസ് (രേഖ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സിനിമയായി നൻപകൽ നേരത്ത് മയക്കം, മികച്ച ജനപ്രിയ ചിത്രമായി ‘ന്നാ താൻ കേസ് കൊട്’ എന്നിവ തെരഞ്ഞെടുക്കപ്പെട്ടു.
മഹേഷ് നാരായണനാണ് മികച്ച സംവിധായകൻ -ചിത്രം അറിയിപ്പ്. കുഞ്ചാക്കോ ബോബൻ, അലൻസിയർ എന്നിവർക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.