ഭാരതപ്പുഴ സംരക്ഷണ ചർച്ചകൾക്ക് പട്ടാമ്പിയിലെത്തിയ മെട്രോമാൻ ഡോക്ടർ ഇ.ശ്രീധരന് പട്ടാമ്പി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.
പട്ടാമ്പി ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ലയൺ കെ. മനോജ്,ഡിസ്ട്രിക്ട് ചെയർപേഴ്സൺ ലയൺ.ഇ.കെ. ബാബു,പട്ടാമ്പി സെക്രട്ടറി കെ. ബി. ബിജു, മുഹമ്മദ് ബഷീർ. കെ. പി,ക്യാപ്റ്റൻ ഇ. ഉണ്ണികൃഷ്ണൻ,ഡോ. മൊയ്‌ദീൻ. ഐ, അഹമ്മദ് കുട്ടി. കെ. പി, ഇ.കെ. രവി,വിജയൻ.എം.ജി, ചന്ദ്രമോഹൻ. വി,ജയകൃഷ്ണൻ. കെ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പട്ടാമ്പിയിൽ ലയൺസ് ക്ലബ്ബിന്റെ വിവിധ സാമൂഹിക പ്രവർത്തനങ്ങളെ കുറിച്ച് വിവരിക്കുകയും 'മാലിന്യ മുക്ത ഭാരതപ്പുഴ' പ്രക്രിയയ്ക്ക് പട്ടാമ്പി ലയൺസ് ക്ലബ്ബിന്റെ സഹകരണവും ഭാരവാഹികൾ ഉറപ്പ് നൽകി.