കുമരനല്ലൂരിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
കുമരനല്ലൂർ അപ്പത്തും പറമ്പിൽ ഇബ്രാഹിം കുട്ടിയുടെ മകൻ മിഥിലാജിനെയാണ് (20) വീട്ടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച്ച ഉച്ച മുതൽ യുവാവിനെ കാണാനില്ലായിരുന്നു. ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുത്തത്.
തൃത്താല പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.