കഞ്ചാവ് കേസിലെ പിടികിട്ടാപുള്ളി അറസ്റ്റിൽ.

 


ജാമ്യത്തിലിറങ്ങി മുങ്ങിയ കഞ്ചാവ് കേസിലെ പ്രതിയെ എക്സൈസ് അധികൃതർ പിടികൂടി. കുലുക്കല്ലൂർ പ്രഭാപുരം വെറ്റിലപ്പാറ സ്വദേശി പരവക്കൽ മുഹമ്മദ് ജസീൽ (21) നെയാണ് പാലക്കാട് എക്സൈസ് സൈബർ സെല്ലിന്റേയും ചെർപ്പുളശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.വസന്തകുമാറിന്റേയും സഹായത്തോടെ മട്ടാഞ്ചേരി എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.പി ജയറാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

എറണാകുളം എക്സൈസ് ഡിവിഷനിലെ മട്ടാഞ്ചേരി എക്സൈസ് ഓഫീസിലെ  NDPS  ക്രൈം നമ്പർ 11/2020 കേസിൽ രണ്ടാം പ്രതിയാണിയാൾ. രണ്ട് കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച് വില്പനക്കായി കടത്തി കൊണ്ടു വരുമ്പോഴാണ് മുഹമ്മദ് ജസീലിനെ മട്ടാഞ്ചേരി എക്സൈസ് സംഘം  2020ൽ അറസ്റ്റ് ചെയ്ത് റിമാണ്ട് ചെയ്തത്. 

ജാമ്യത്തിൽ ഇറങ്ങിയ മുഹമ്മദ് ജസീൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. കേസ് പിടി കൂടിയ സമയത്ത് കാസർഗോഡ് നെക്രാജെ ഗ്രാമത്തിലെ ചൂരിപ്പള്ളത്ത് ക്വാർട്ടേഴ്സിൽ താമസിച്ച് വരികയായിരുന്നു. 

പിന്നീട് കുലുക്കല്ലൂർ പ്രഭാപുരം വെറ്റിലപ്പാറയിലെ ക്വാർട്ടേഴ്സിൽ താമസിച്ചു വരുന്നതായി പാലക്കാട് എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ 

ചെർപ്പുളശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.വസന്തകുമാർ കണ്ടെത്തിയതാണ് വഴിത്തിരിവായത്. മട്ടാഞ്ചേരി എക്സൈസ് ഓഫീസിൽ വിവരം നൽകിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ് രണ്ട് വർഷമായി പ്രതിയും കുടുബാംഗങ്ങളും കൊപ്പം, ചുണ്ടമ്പറ്റ പള്ളിപ്പടി,  മിഠായി തെരുവ്, പ്രഭാപുരം, വടക്കുമുറി, വണ്ടുംതറ തുടങ്ങിയ പത്ത് വാടക ക്വാർട്ടേഴ്സുകളിൽ മാറി മാറി താമസിച്ചിരുന്നതായി പ്രതി മൊഴി നൽകി. പ്രതിയെ എറണാകുളം അഡീഷണൽ സെഷൻസ് കോടതി  മുമ്പാകെ ഹാജരാക്കും.

Below Post Ad