സംസ്ഥാനാന്തര ലോറി മോഷണ സംഘത്തിലെ മുഖ്യകണ്ണികളായ പടിഞ്ഞാറങ്ങാടി സ്വദേശികൾ കൊച്ചി പോലീസിൻ്റെ പിടിയിലായി.
പടിഞ്ഞാറങ്ങാടി സ്വദേശികളായ ടി.പി.ജലീൽ, മുഹമ്മദ് ശംഷാദ് എന്നിവരാണ് കൊച്ചി പനങ്ങാട് പോലീസിൻ്റെ പിടിയിലായത്.
മൂന്ന് പേരെ ഒരാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ചംഗ മോഷണ
സംഘം 20 മിനി ലോറികൾ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തിയെന്നാണ് പോലീസ് പറയുന്നത്.
മോഷ്ടിച്ച വാഹനം പെരുമ്പിലാവിൽ വെച്ച് ജലീലിന് കൈമാറുന്നു. പിന്നീട് ജലീലാണ് വാഹനം കൊയമ്പത്തൂരിൽ എത്തിച്ച് നൽകിയിരുന്നത്.
വിദേശത്ത് നിന്ന് ഇവർക്ക് സഹായം നൽകുന്ന ഒരാളും ഉൾപ്പടെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.