തൃത്താല : കീടനാശിനി കഴിച്ചതിനെ തുടർന്ന് മുടവന്നൂർ ഉപ്പുംകോട്ടിൽ വീട്ടിൽ മണികണ്ഠൻ (56) മരണപ്പെട്ടു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് സംഭവം.
ഉടനെ നാട്ടുകാരും വീട്ടുകാരും ചേർന്ന് വാണിയംകുളം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുടർന്ന് പോസ്റ്റുമോട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
രോഗസംബന്ധമായും മറ്റും മാനസികാസ്വസ്ഥത നേരിടുകയായിരുന്ന അദ്ദേഹം ആത്മഹത്യ ചെയ്തതായാണ് തൃത്താല പോലീസിന്റെ പ്രാഥമിക നിഗമനം. കീടനാശിനി അകത്തു ചെന്നതിനാലാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചു.
കീടനാശിനി കഴിച്ച ഉടനെ താൻ വിഷം കഴിച്ച കാര്യം വീട്ടുകാരെ മണികണ്ഠൻ അറിയിക്കുകയും ചെയ്തിരുന്നു. സി.പി.ഐ.എം മുടവന്നൂർ സൗത്ത് ബ്രാഞ്ച് മെമ്പറും മുടവനൂർ സി.ഐ.ടി യു അംഗവുമായിരുന്നു മണികണ്ഠൻ. ഭാര്യ : ലളിത അച്ഛൻ : വടിവേലുപിള്ള.