കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം;തിരുവോണ ദിനത്തിൽ  യുവാവിന് ദാരുണാന്ത്യം

 


എടപ്പാൾ :  തിരുവോണ ദിനത്തിൽ  വാഹനാപകടത്തിൽ  യുവാവിന് ദാരുണാന്ത്യം

പൊന്നാനി എടപ്പാൾ റോഡിൽ തുയ്യം സെൻ്ററിലാണ് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

അപകടത്തിൽ തുയ്യം സ്വദേശിയായ ആയക്കോട്ട് വാസുവിന്റെ മകൻ അനന്ദു (21) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് 3 മണിയോടെയാണ് സംഭവം.

പൊന്നാനി ഭാഗത്ത് നിന്ന് വന്നിരുന്ന ബൈക്ക് എതിരെ വന്ന കാറിൽ ഇടിച്ചാണ് അപകടം.പരിക്കേറ്റ അനന്ദുവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Below Post Ad