ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം, യുവതിക്ക് ഷാര്‍ജയില്‍ ദാരുണാന്ത്യം


 

ഷാര്‍ജ : ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മലയാളി യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യ(32)ആണ് മരിച്ചത്. 

ഭർത്താവിനൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ് ശരണ്യക്ക് ഹൃദയാഘാതം ഉണ്ടായത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇവര്‍ ഭര്‍ത്താവ് മൃദുല്‍ മോഹനനൊപ്പം മൂന്നു വര്‍ഷത്തോളമായി ഷാര്‍ജയിലാണ് താമസം. മൃദുല്‍ ദുബൈ കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും

Below Post Ad