കൊപ്പം : പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ R.ആനന്ദ് IPS സമർപ്പിച്ച ശുപാർയിൽ ബഹു. തൃശ്ശൂർ റേഞ്ച് പോലീസ് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ശ്രീമതി. എസ്. അജീതാ ബേഗം IPS, അവർകളുടെ ഉത്തരവ് പ്രകാരം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പാലക്കാട് ജില്ലയിൽ കൊപ്പം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സുബൈർ @ പൊട്ടക്കാള, വയസ്സ് 30, S/o സൈയ്താലി, പടപറമ്പിൽ വീട്, ആമയൂർ , പാലക്കാട് എന്നയാളെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം വകുപ്പ് 15 പ്രകാരം നാടുകടത്തി.
കാപ്പ നിയമം 15(i)(a) പ്രകാരം പാലക്കാട് റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും ആറ് മാസത്തേക്കാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതാണ്. ജില്ലാ പോലീസ് മേധാവിക്കുവേണ്ടി കൊപ്പം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ രാജേഷ് എം.ബി തുടർ നടപടികൾ സ്വീകരിച്ചു
അക്രമം ,വസ്തു കയ്യേറ്റം നടത്തുക, ഭീഷണിപ്പെടുത്തൽ , സർക്കാർ ഉദ്യോഗസ്ഥൻ്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ , കയ്യേറ്റം ചെയ്യൽ എന്നീ കുറ്റങ്ങൾക്കാണ് സുബൈർ @ പൊട്ടക്കാളക്കെതിരെ കാപ്പ ചുമത്തിയിട്ടുള്ളത്.
2023 വർഷത്തിൽ മെയ് മാസത്തിൽ കൊപ്പം ആമയൂർ എന്ന സ്ഥലത്ത് വെച്ച് ബഹു. പെരിന്തൽമണ്ണ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടെ വാറണ്ട് കല്പന നടപ്പിലാക്കുന്നതിന് വന്ന പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ്. പാലക്കാട് ജില്ലയിൽ കൊപ്പം പോലീസ് സ്റ്റേഷനിലെയും മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ സ്റ്റേഷനിലെയും ക്രിമിനൽ കേസുകളിൽ പ്രതിയാണ്.