എടപ്പാൾ: ടൗണിൽ നിന്നും വലിയ കഞ്ചാവ് ചെടി കണ്ടെത്തി. തൃശ്ശൂർ റോഡിലെ ഒരു പറമ്പിൽ നിന്നാണ്പൊന്നാനി സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്‌പെക്റ്റർ പി എം മുഹമ്മദ് റിയാസും പാർട്ടിയും ചേർന്ന് ഏട്ട് മാസത്തിലതികം പ്രായമായതും 310cm വലിപ്പമുള്ളതുമായ കഞ്ചാവ് ചെടി കണ്ടെടുത്തത്.
ചെടി നട്ടുവളർത്തിയ ആളെ കണ്ടെത്താനായിട്ടില്ല. പ്രിവന്റീവ് ഓഫിസർ മുരുകൻ എസ്, സിവിൽ എക്സൈസ് ഓഫീസർ പ്രമോദ് പി പി, എക്സൈസ് ഡ്രൈവർ പ്രമോദ് എം എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
എടപ്പാൾ ടൗണിൽ കഞ്ചാവ് ചെടി | KNews
ഓഗസ്റ്റ് 12, 2023