തൃത്താല : പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ആസ്പെയർ കോളേജും സംയുക്തമായി തൊഴിൽമേള സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം. ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
25 ഇൽ അധികം സ്ഥാപനങ്ങൾ ഈ മേളയിൽ പങ്കെടുത്തു. കോളേജ് അലൂമിനികളുടെ സംഗമവും ബിരുദദാന ചടങ്ങും മാഗസിൻ പ്രകാശനവും നവകേരള മിഷൻ ക്യാമ്പയിൻ ന്റെ ഭാഗമായി
പച്ചത്തുരുത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ ആസ്പയർ കോളേജിന്റെ മുൻ പ്രിൻസിപ്പാൾ ഡോ. എം. എം മുഹമ്മദ് ഷഫീർ സാറിന്റ അനുസ്മരണം വ്യക്ഷതൈനട്ടുകൊണ്ട് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പാൾ റിയാസ് ഇ പി, കോളേജ് മാനേജ്മെന്റ് ഡയറക്ടർ ഹാഫിസ് മുഹമ്മദ് കെ.വി, സി. ഇ. ഒ അഡ്വ: ഷാഹുൽ ഹമീദ് പിടി, അക്കാദമിക്ക് ഡയറക്ടർ ശാരദ കെ എന്നിവർ ചേർന്ന് നടത്തി.