ബൈക്കിന് കുറുകെ നായ ചാടി ; പറക്കുളം സ്വദേശിക്ക് പരിക്ക്


 

കപ്പൂര്‍ :  ബൈക്കിന് കുറുകെ നായ ചാടി യുവാവിന് പരിക്ക്. പറക്കുളം ചേക്കോട് സ്വദേശി അമീര്‍ (38) നാണ് പരിക്കേറ്റത്. വെളളിയാഴ്ച്ച രാത്രിയില്‍ കപ്പൂർ വട്ടക്കുന്നിൽ വെച്ചായിരുന്നു അപകടം. കൈയ്യിന് പരിക്കേറ്റ അമീറിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

കപ്പൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ തെരുവ് നായ്ശല്ല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം സമാനമായ സംഭവം കുമരനെല്ലൂർ എൻജിനീയർ റോഡിൽ നടന്നിരുന്നു. ബൈക്കിൽ സഞ്ചരിച്ച മകനെയും അച്ഛനെയും നായകൾ ആക്രമിച്ചു വീഴ്ത്തുകയും കടിക്കുകയും ചെയ്യുകയായിരുന്നു.

കപ്പൂർ പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിലും യുവതിയെ നായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചിരുന്നു. 

Tags

Below Post Ad