തൃത്താല: പ്രായപൂർത്തിയാകാതെ വാഹനമോടിച്ച മൂന്ന് കുട്ടികളെ പടിഞ്ഞാറങ്ങാടി, ആലൂർ, തൃത്താല എന്നിവിടങ്ങളിൽ നിന്നായി തൃത്താല പോലീസ് പിടികൂടി രക്ഷിതാക്കൾക്കെതിരെ കേസെടുത്തു.
17 വയസ്സുള്ള പട്ടിത്തറ ചിറ്റപ്പുറം സ്വദേശിയെ പിടികൂടിയതിൽ വാഹന ഉടമയായ ആനക്കര പറക്കുളം കക്കട്ടിൽ ഹൌസ് ഹംസ എന്നയാൾക്കെതിരെയും 17 വയസ്സുള്ള കക്കാട്ടിരി സ്വദേശി ഓടിച്ച വാഹന ഉടമ മുതുതല പട്ടാമ്പി സ്വദേശി മൊയ്‌ദീൻ എന്നിവർക്കെതിരെയും പോലീസ് കേസെടുത്തു.
17 വയസ്സുള്ള പടിഞ്ഞാറങ്ങാടി സ്വദേശിയായ കുട്ടി ഓടിച്ച വാഹനത്തിന്റെ ഉടമ പട്ടാമ്പി സ്വദേശി നന്ദിമോൾ എന്നിവർക്കെതിരെയും തൃത്താല പോലീസ് കേസെടുത്തു.
U/S 336 IPC ,5 r/w 180,199(A)(1),199(A)(2) MV ACT പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൃത്താല എസ്ഐ സുരേഷ് എംകെ, ഷാജി കെ.എം,സിപിഒ മാരായ രാകേഷ്,കമൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടം പതിവാകുന്ന പശ്ചാത്തലത്തിലായിരുന്നു പരിശോധന