പട്ടാമ്പി : നടിയും നർത്തകിയുമായ മാളവിക കൃഷ്ണദാസിന്റെ വീട്ടിൽ മോഷണം.പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വീട്ടിലാണ് മോഷണം നടന്നത്.
ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ച് ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ കവർന്നാതായാണ് പരാതി.മോഷ്ടാവിന്റെ ദൃശ്യങ്ങൾ തൊട്ടടുത്ത വീട്ടിലെ സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്.
മാളവികയും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്താണ് ഞാങ്ങാട്ടിരി വി കെ കടവ് റോഡിലെ വീട്ടിൽ മോഷണം നടക്കുന്നത്. രാവിലെ ജോലിക്കാരിയെത്തി വീട് തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.
വീട്ടിലെ കിടപ്പുമുറിയിലെയും അടുക്കളയിലെയും സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ് ജോലിക്കാരി കണ്ടത്.പലതും പൊട്ടിച്ചിട്ടുമുണ്ട്.കൂടാതെ മാളവികയുടെ ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ചും മോഷണം പോയ സാധനങ്ങളുടെ കൂട്ടത്തിലുണ്ട്.
വീട്ടിൽ സ്വർണവും പണവും സൂക്ഷിച്ചിരുന്നില്ല അതിനാൽ അവ നഷ്ടമായില്ല.ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.മോഷ്ടാവ് വീട് കുത്തിത്തുറക്കാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും ഉളിയും വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തി.ഉപേക്ഷിച്ച ഇരുമ്പ് ദണ്ഡ് സമീപത്തെ ഹോളോ ബ്രിക്‌സ് കടയിൽ നിന്നും മോഷ്ടിച്ചതാണെന്നാണ് വിവരം.
മോഷ്ടാവിന്റെ ദൃശ്യങ്ങൾ തൊട്ടടുത്ത വീട്ടിലെ സി സി ടി വിയിൽ പതിഞ്ഞതിനാൽ ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്