ചങ്ങരംകുളം: അടുത്ത ദിവസം വിവാഹം നടത്താനിരുന്ന വീട്ടിൽ കയറി യുവാവിനെയും ബന്ധുക്കളെയും അക്രമിച്ച് പരിക്കേൽപിച്ചു. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
ആക്രമണത്തിൽ പ്രതിശ്രുത വരനും മാതാപിതാക്കളും അടക്കം അഞ്ച് പേർക്കാണ് പരിക്കേറ്റത്. ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
ചങ്ങരംകുളം മാന്തടം സ്വദേശിയായ യുവാവിൻ്റെ വിവാഹം അടുത്ത ദിവസം നടക്കുന്ന വിവരം അറിഞ്ഞാണ് വരൻ്റെ മുൻ കാമുകിയും സുഹൃത്തും ബന്ധുക്കളും അടക്കം ഇരുപതോളം വരുന്ന സംഘം വീട്ടിലെത്തി അക്രമം നടത്തിയത്.
യുവാവുമായി തട്ടാൻപടി സ്വദേശിയായ യുവതി അടുപ്പത്തിൽ ആണെന്നും വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതായും ആരോപിച്ചായിരുന്നു ആക്രമം.
വർഷങ്ങളായി പ്രണയം മറച്ചുവെച്ച് യുവാവ് മറ്റൊരു വിവാഹം ചെയ്യാൻ തീരുമാനിച്ച വിവരം അറിഞ്ഞാണ് യുവതിയും സംഘവും വരന്റെ വീട്ടിലെത്തി അക്രമം അഴിച്ചുവിട്ടത്
സംഭവത്തിൽ വരന്റെ വീട്ടുകാരുടെ പരാതി പ്രകാരം തട്ടാൻ പടി സ്വദേശിയായ യുവതിയുടെയും കണ്ടാലറിയാവുന്ന ഇരുപതോളം പേരുടെയും പേരിൽ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.