പൊന്നാനി : താലൂക്കാശുപത്രിയിലെ താൽക്കാലിക ജീവനക്കാരി പൊന്നാനി കുറ്റിക്കാട് സ്വദേശി വിദ്യയെ ( 35 ) ഭർതൃഗ്രഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഭർത്താവ് ശ്രീകുമാർ കുറ്റിക്കാടുള്ള ബി എസ് എൻ എൽ ഓഫിസിലെ താൽക്കാലിക ജീവനക്കാരനാണ്.
സമയം വൈകിയും വാതിൽ തുറക്കാത്ത കാരണം വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോളാണ് വിദ്യയെ ജനൽ കമ്പികളിൽ കുരുക്കിട്ട് തൂങ്ങിയ നിലയിൽ കണ്ടത്.
ഉടൻ പൊന്നാനി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.തുടർനടപടികൾ പൂർത്തിയാക്കി പൊന്നാനി പൊലീസ് മൃതദേഹം തിരൂർ താലൂക്കാശുപത്രിയിലെക്ക് പോസ്റ്റ്മോർട്ടനായി വിട്ടുകൊടുത്തു.
വിദ്യയുടെയും ശ്രീകുമാറുൻ്റെയും വീട് തൊട്ടടുത്ത് തന്നെയാണ് . സംഭവദിവസം മകനെ തൊട്ടടുത്തുള്ള വിദ്യയുടെ വീട്ടിൽ കൊണ്ടാക്കിയാണ് ആത്മഹത്യ ചെയ്തത്.
പിതാവ് ദിവാകരൻ, മാതാവ് വിജയലക്ഷ്മി, മകൻ ആദിദേവ്