കാത്തിരുന്നവർക്ക് നിരാശ; ഈ വര്‍ഷം ഓണക്കിറ്റ് മഞ്ഞക്കാർഡിന് മാത്രം

 


കാത്തിരുന്നവർക്ക് നിരാശ,ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാർഡ് ഉള്ളവർക്ക് മാത്രം. 5.84 ലക്ഷം പേർക്ക് കിറ്റ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ ധാരണ.

 അനാഥാലയങ്ങൾക്കും അഗതി മന്ദിരങ്ങൾക്കും ഓണക്കിറ്റ് നൽകും. സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് കിറ്റ് പരിമിതപ്പെടുത്തിയത്.


5.8 ലക്ഷം പേർക്ക് ഓണക്കിറ്റ് ലഭിക്കും. മുൻവർഷം എല്ലാ വിഭാഗങ്ങൾക്കും കിറ്റ് നൽകിയിരുന്നു. 

തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി , മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.

Tags

Below Post Ad