ആനക്കര: ക്യാപ്റ്റൻ ലക്ഷ്മി,പോരാട്ട വീഥിയിലെ പെൺജ്വാല എന്ന ബഷീർ ചുങ്കത്തറയുടെ പുസ്തകം സ്വാതന്ത്ര്യ ദിനത്തിൽ പ്രകാശനം ചെയ്തു.
ക്യാപ്റ്റൻ ലക്ഷ്മിയുടെ തറവാടായ ആനക്കര വടക്കത്ത് നടന്ന ചടങ്ങിൽ ക്യാപ്റ്റൻ ലക്ഷ്മിയുടെ മകളും സി പി എം പോളിറ്റ് ബ്യൂറോ അംഗവുമായ സുഭാഷിണി അലി പുസ്തക പ്രകാശനം നിർവഹിച്ചു.പി.കെ.ശ്രീമതി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.
അമ്മ തെരഞ്ഞെടുത്ത സേവനത്തിൻ്റെ പാത തന്നെയാണ് ഞാനും തെരഞ്ഞെടുത്തത്. അമ്മയുടെ പേരിലുള്ള പുസ്തകം മകളായ തനിക്ക് പ്രകാശനം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സുഭാഷിണി അലി പറഞ്ഞു.