വല്ലപ്പുഴ സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി | KNews


 

പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ R.ആനന്ദ് IPS സമർപ്പിച്ച ശുപാർശയിൽ  ബഹു. തൃശ്ശൂർ റേഞ്ച് പോലീസ് ഡെപ്യൂട്ടി ഇൻൻസ്പെക്ടർ ജനറൽ  ശ്രീമതി. എസ്. അജീതാ ബേഗം IPS,  അവർകളുടെ ഉത്തരവ് പ്രകാരം നിരവധി ക്രിമിനൽ  കേസുകളിൽ  പ്രതിയായ പാലക്കാട് ജില്ലയിലെ  പട്ടാമ്പി പോലീസ് സ്റ്റേഷൻ  പരിധിയിൽ   താമസിക്കുന്ന ഹസ്സൻ .പി.പി(35),  S/o മുഹമ്മദ്, പുത്തൻ പീടികയിൽ വീട്, വല്ലപ്പുഴ, പട്ടാമ്പി, പാലക്കാട് എന്നയാളെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15 പ്രകാരം നാടുകടത്തി. 

 കാപ്പ നിയമം 15(i)(a) പ്രകാരം പാലക്കാട് റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും ആറു മാസത്തേക്കാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതാണ്.


കൊലപാത ശ്രമം, മോഷണം തുടങ്ങിയ നിരവധി സാമൂഹിക പ്രവർത്തികളിൽ സ്ഥിരമായി ഏർപെടുന്നതിനാലാണ് ഇയാൾക്കെതിരെ ഇത്തരം ഒരു നടപടി ഉണ്ടായിരിക്കുന്നത്.  2023ൽ ഷൊർണ്ണൂർ പോലീസ് സ്റ്റേഷനിൽ  കുറ്റകരമായ നരഹത്യാശ്രമം നടത്തിയതിന് കേസ് നിലവിലുണ്ട്. 

പാലക്കാട് ജില്ലയിൽ കൊപ്പം, ചെർപ്പുളശ്ശേരി, ഷൊർണ്ണൂർ പോലീസ് സ്റ്റേഷനുകളിലെയും മലപ്പുറം ജില്ലയിൽ കരിപ്പൂർ പോലീസ് സ്റ്റേഷനിലെയും ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.

Below Post Ad