കപ്പൂർ : കൂനംമൂച്ചിയിലെ കുളത്തിൽ
വിദ്യാർത്ഥി മുങ്ങി മരിച്ചു.കപ്പൂർ മൂർക്കഞ്ഞാലിൽ കുഞ്ഞു മുഹമ്മദിന്റെ മകൻ മുഹമ്മദ് ഷിഫാദ് ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെ തൊഴുക്കരയിലെ വളയംകുളത്തിൽ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ ഷിഫാദ് കുളത്തിൽ മുങ്ങുകയായിരുന്നു.
നാട്ടുകാർ കരക്കെടുത്ത് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂറ്റനാട് വട്ടേനാട് സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിയാണ്.മാതാവ് ഫൗസിയ, സഹോദരങ്ങൾ ഷബാന, ഷഹ്നാദ്