റിയാദ്: ഉംറ ചെയ്യുമ്പോഴും മക്കയിലെ ഗ്രാൻഡ് മസ്ജിദിൽ തീർത്ഥാടനം നടത്തുകയോ ചെയ്യുമ്പോൾ മുസ്‌ലിം സ്ത്രീകൾ ധരിക്കേണ്ട ഡ്രസ് കോഡ് നിശ്ചയിച്ച് സഊദി അധികൃതർ.
ചില നിയമങ്ങൾ പാലിച്ചാൽ, ആരാധനാ ചടങ്ങുകളിൽ സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അർഹതയുണ്ടെന്ന് രാജ്യത്തിന്റെ ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. വസ്ത്രം അയഞ്ഞതും, ആഭരണങ്ങളില്ലാത്തതും, സ്ത്രീയുടെ ശരീരംമറയ്ക്കുന്നതുമായിരിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയംനിർദേശിച്ചു.
സഊദി അറേബ്യയിൽ ഉംറ സീസൺ സജീവമാകുന്ന സാഹചര്യത്തിലാണ് നിയമങ്ങൾ മന്ത്രാലയം അറിയിച്ചത്.
ഏകദേശം രണ്ട് മാസം മുമ്പ് ആരംഭിച്ച നിലവിലെ സീസണിൽ ഉംറ തീർത്ഥാടനം നടത്താൻ വിദേശത്ത് നിന്ന് ഏകദേശം 10 ദശലക്ഷം മുസ്ലീങ്ങൾ എത്തുമെന്ന് സഊദി അറേബ്യ പ്രതീക്ഷിക്കുന്നു.