വളാഞ്ചേരി മൂച്ചിക്കൽ ബൈപാസ് റോഡിൽ ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് പട്ടാമ്പി സ്വദേശിയായ കോളേജ് അധ്യാപകൻ മരിച്ചു.
പുറമണ്ണൂർ മജിലിസ് കോളേജിലെ ഫിസിക്സ് അധ്യാപകനായ പട്ടാമ്പി ചെമ്പ്ര സ്വദേശി പ്രസാദാണ് മരണപ്പെട്ടത്.
ഇന്ന് പുലർച്ചെയായിരുന്നു ഇദ്ദേഹം സഞ്ചരിച്ച വാഹനം റോഡ് അരികിലുള്ള കടമുറിയിലേക്ക് ഇടിച്ചു കയറിയ നിലയിലാണ് കണ്ടെത്തിയത്.
പെട്രോളിങ്ങ് നടത്തിയിരുന്ന പോലീസ് ആണ് അപകടം ശ്രദ്ധയിൽപ്പെട്ട് ഇദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിച്ചത്. ഹോസ്പിറ്റലിൽ എത്തുന്നതിനുമുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.
വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.