ആനക്കര : മലമൽക്കാവിൽ നിന്നും കാണാതായ പുളിക്കൽ വീട്ടിൽ സലീമിനെ (42) ഇന്ന് (29.9.23) പട്ടാമ്പിയിൽ നിന്നും കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു.
മാനോനില തെറ്റിയ അദ്ദേഹം താൻ എവിടെയാണെന്ന് പോലും അറിയാതെയാണ് 13 ദിവസത്തോളം പട്ടാമ്പി ബസ് സ്റ്റാൻ്റിൽ കഴിഞ്ഞ് കൂടിയത്.
വിദഗ്ദ ചികിത്സക്കായി നാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഇദ്ദേഹത്തെ സെപ്റ്റംബർ 18 മുതൽ കാന്മാനില്ലന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു.പട്ടാമ്പിയിൽ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ആളെ കണ്ടെത്തിയത്.