കൂടല്ലൂർ കൂട്ടക്കടവിൽ തെരുവ്നായ ആക്രമണം; രണ്ട് പേർക്ക് പരിക്ക്

 


ആനക്കര:കൂടല്ലൂർ കൂട്ടക്കടവ് അങ്ങാടിയിൽ തെരുവ്നായയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്.

കൂട്ടക്കടവ് സ്വദേശികളായ രണ്ട് പേർക്കാണ് നായയുടെ കടിയേറ്റത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കടിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നു.

സ്കൂളിലും മദ്രസ്സയിലും പോകുന്ന കുട്ടികളും തെരുവ്നായ ആക്രമണ ഭീഷണിയിലാണ്.

ആനക്കര പഞ്ചായത്തിൽ കുമ്പിടിയിലും മറ്റ് പ്രദേശങ്ങളിലും തെരുവ്നായ ശല്യം രൂക്ഷമാണ്.

Below Post Ad