തിരൂർ : സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച വന്ദേഭാരത് എക്സ്പ്രസിന് ഗംഭീര സ്വീകരണമാണ് സ്റ്റേഷനുകളിൽ ഒരുക്കിയത്.
കാസർകോട് നിന്ന് യാത്ര തിരിച്ച ട്രെയിനിന് കണ്ണൂർ, കോഴിക്കോട്, തിരൂർ സ്റ്റേഷനുകളിൽ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. മധുരം വിതരണം ചെയ്തും, ജീവനക്കാരെ ആദരിച്ചുമാണ് യാത്രക്കാർ വന്ദേഭാരതിനെ സ്വീകരിച്ചത്.
ആദ്യ വന്ദേഭാരതിന് സ്റ്റോപ്പ് ഇല്ലാതിരുന്ന തിരൂർ പുതിയ വന്ദേഭാരത് എത്തിയപ്പോൾ സ്വീകരിക്കാനായി ഇടി മുഹമ്മദ് ബഷീർ എംപിയും നൂറുകണക്കിന് ആളുകളും
ഉത്സവാന്തരീക്ഷത്തിൽ വന്ദേ ഭാരതിനെ റെയിൽവേ സ്റ്റേഷനിൽ വരവേറ്റു . ലോക്കോ പൈലറ്റിനെ പൊന്നാടയണിയിച്ചു സ്വീകരിച്ചു .
നാടിന്റെ ഈ ആവശ്യത്തിന് വേണ്ടി നിരന്തരം ശബ്ദമുയർത്തിയ എല്ലാവർക്കും ഓരോ തവണ കാണുമ്പോഴും അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും ഇ.ടി.മുഹമ്മദ് ബഷീർ നന്ദി പറഞ്ഞു. നന്ദി .