തൃത്താലയിൽ വീടുകളിൽ  മോഷണം നടത്തിയ പ്രതി പിടിയിൽ

 


തൃത്താല മേഖലയിൽ നിരവധി വീടുകളിൽ മോഷണം നടത്തിയ പ്രതിയെ തൃത്താല പോലീസ് പിടികൂടി. കണ്ണൂർ ഇരിക്കൂർ സ്വദേശി ഇസ്മയിലാണ് (31) അറസ്റ്റിലായത്

ആനക്കരയിൽ കഴിഞ്ഞ ദിവസം തുടർച്ചയായി നടന്ന മോഷണത്തിനിടെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തൃത്താല പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പൂട്ടിയിട്ട വീടുകളുടെ വാതിലുകൾ പൊളിച്ച് അകത്ത് കടന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.

തൃത്താല ഞാങ്ങാട്ടിരി പ്രദേശങ്ങൾ ഉൾപ്പടെ നിരവധി വീടുകളിൽ മോഷണം നടന്നതുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്ത് വരുകയാണെന്ന് തൃത്താല പോലിസ് പറഞ്ഞു.

Tags

Below Post Ad