കപ്പൂർ മാരായംകുന്ന് സ്വദേശി സലാലയിൽ നിര്യാതനായി

 


സലാല: കപ്പൂർ മാരായംകുന്ന് പാറപ്പുറം പള്ളിക്ക് സമീപം താമസിക്കുന്ന കള്ളിവളപ്പിൽ ബാവുക്കയുടെ മകൻ അബ്ദുൽ  കരീം (62) ഒമാനിലെ സലാലയിൽ നിര്യാതനായി.

പക്ഷാഘാതത്തെ തുടര്‍ന്ന് സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മുപ്പത് വര്‍ഷമായി സലാലയില്‍ കുക്കായി ജോലി ചെയ്ത് വരികയായിരുന്നു.

കപ്പൂർ കൊടിക്കാം കുന്നിലാണ് താമസം.ഭാര്യ റഹീമ . റംസീന , ഹസനത്ത് എന്നിവര്‍ മക്കളാണ്‌ . സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ഐ.സി.എഫ് സ്വാന്തനം ഭാരവാഹികള്‍ അറിയിച്ചു

Below Post Ad