കൂറ്റനാട് പട്ടാമ്പി റോഡിൽ കൂട്ടുപാതയിൽ പ്രവർത്തിക്കുന്ന ഓട്ടിസം ക്ലബ് പാലക്കാട് എന്ന സംഘടനയിലെ, ഓട്ടിസവും മറ്റു മാനസിക വൈകല്യങ്ങളും ഉള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, തൃത്താലയിൽ പ്രവർത്തിക്കുന്ന Dat Centre എന്ന സ്ഥാപനത്തിൻറെ മേൽനോട്ടത്തിൽ ആരംഭിച്ചു.
Social commitment ൻ്റെ ഭാഗമായി ഈ കുട്ടികൾക്കുള്ള എല്ലാ കമ്പ്യൂട്ടർ പരിശീലനവും തികച്ചും സൗജന്യമായി ചെയ്തു കൊടുക്കുകയാണ് എന്ന് DAT Center Manager മുഹമ്മദ് ഇസ്മായിൽ പറഞ്ഞു.
ഓട്ടിസം ക്ലബ് പാലക്കാട് എന്ന സംഘടനയിലെ അംഗങ്ങളായ കുട്ടികളുടെ അമ്മമാർക്ക് ഉള്ള കമ്പ്യൂട്ടർ പരിശീലനവും DAT Centre ൻ്റെ സഹകരണത്തോടെ അടുത്തമാസം മുതൽ ആരംഭിക്കുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.