ബോക്സിംഗ് മത്സരത്തിൽ കൂറ്റനാട് സ്വദേശി രണദിവെക്ക് സ്വർണ്ണം


 

കൂറ്റനാട്: സംസ്ഥാനതല ബോക്സിംഗ് 61-64 kg മത്സരത്തിൽ മാസ്റ്റർ രണദിവെക്ക് സ്വർണ്ണം. GVHSS വട്ടേനാട് ഒമ്പതാം തരം വിദ്യാർത്ഥിയാണ് രണദിവെ. ബെസ്റ്റ് ബോക്സർ അവാർഡും കൂടി മാസ്റ്റർ രണദിവെ കരസ്ഥമാക്കി. 

ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ്കെയർ കേരള ഘടകം പ്രസിഡണ്ടും നാഗലശ്ശേരി സ്വദേശിയുമായ എം പ്രദീപിന്റെയും, തൃത്താല കെ ബി മേനോൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി വിഭാഗം മലയാളം അദ്ധ്യാപിക സംഗീതയുടെയും മകനാണ് രണദിവെ.

കഴിഞ്ഞ വർഷം ശരീരഭാരത്തിലെ നേരിയ വ്യതിയാനം മത്സരത്തിനയോഗ്യത കല്പിച്ചതിന്റെ മധുര പ്രതികാരം കൂടിയാണ് ഈ സുവർണ്ണ വിജയം.

Tags

Below Post Ad