ചാവക്കാട്: മോഷ്ടിച്ച വാഹനവുമായി രക്ഷപ്പെടുന്നതിനിടെ കുപ്രസിദ്ധ അന്തർജില്ലാ വാഹന മോഷ്ടാവ് ചാലിശ്ശേരി പെരിങ്ങോട് മൂളിപ്പറമ്പ് സ്വദേശി മഞ്ഞക്കാട്ട് വളപ്പിൽ അജീഷ് (35) ചാവക്കാട് പോലീസിന്റെ പിടിയിലായി.
ആഗസ്റ്റ് 29ന് പാലക്കാട് ടൗണിലെ ഒരു ആക്രി കടയുടെ മുന്നിൽ നിന്നും മോഷ്ടിച്ച പെട്ടി ഓട്ടോറിക്ഷയുമായാണ് അജീഷ് ചാവക്കാട് പോലീസിന്റെ പിടിയിലാകുന്നത്.
വിവിധ ജില്ലകളിൽ നിരവധി വാഹന മോഷണം, ബാറ്ററി മോഷണം തുടങ്ങിയ കേസുകളിലും അടിപിടി കേസുകളിലും പ്രതിയാണ് അജീഷ്. കഴിഞ്ഞ തിരുവോണ ദിവസമാണ് തൃശൂര്‍ ജയിലില്‍ നിന്നും ചേലക്കരയില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസിലെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. അന്ന് തന്നെ പാലക്കാട് പെട്ടി ഓട്ടോ മോഷ്ടിക്കുകയും ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ ചെയ്തു. ചാവക്കാട് സബ് ഇൻസ്‌പെക്ടർ സെസിൽ രാജും സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രേംജിത്ത്, ശ്രീരാജ്, ബിജു പട്ടാമ്പി സിപിഒമാരായ ഹംദ്,അനസ്. ഷെബി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു