ചേളാരി പടിക്കലിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
ചെമ്മാട് ദാറുൽ ഹുദയിലെ ഒന്നാം വർഷ വിദ്യാർത്ഥി ഷഹനാദ് ഹുദവി (21) ആണ് മരണപ്പെട്ടത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹനാദിനെ കോഴിക്കോട് മെഡിക്കൽ
കോളേജിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂടെ യാത്ര ചെയ്തിരുന്ന മാതാവ് സാബിറ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്
പത്ത് വർഷം മാണൂർ ദാറുൽ ഹിദായ ദങ്ങ് വ കോളേജിൽ പഠനം നടത്തിയിരുന്നു. നിലവിൽ ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ പി ജി ഒന്നാം വർഷ വിദ്യാർത്ഥിയാണ്