പടിഞ്ഞാറങ്ങാടി : കൂനംമൂച്ചിയിൽ റോഡിലെ കുഴിയിൽ വീണു അപകടത്തിൽ പ്പെട്ടു മരണപ്പെട്ട സാബിർ ന്റെ കുടുംബത്തിനും, ചികിത്സയിൽ കഴിയുന്ന ദിൽ മുഹമ്മദിനും , സർക്കാർ നഷ്ട പരിഹാരം നൽകണമെന്നു മുസ്‌ലിം യൂത്ത് ലീഗ് തൃത്താല നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
റോഡുകളിലെ മരണക്കെണികൾ ഒഴിവാക്കാൻ അടിയന്തിര അറ്റകുറ്റ പണികൾ നടത്താൻ സർക്കാർ തയ്യാറാകണമെന്നും മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. സർക്കാർ അനാസ്ഥ തുടർന്നാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
യോഗം മുസ്‌ലിം യൂത്ത് ലീഗ് പാലക്കാട് ജില്ല പ്രസിഡന്റ് പി.എം മുസ്തഫ തങ്ങൾ ഉദ്ഘാടനം ചെയ്തു. പി എം മുനീബ് ഹസൻ അധ്യക്ഷനായി, ഒ. കെ സവാദ്, പി ഇ സാലിഹ്, ഫൈസൽ പുളിയക്കോടൻ, കമർ മൊയ്തീൻ, ഹൈദർ പട്ടിശ്ശേരി, നിഷാദ് ടി. ടി, ഇർഷാദ്. സി, മുഹ്സിൻ ആലൂർ, യാസർ കൊഴിക്കര, റിയാസ് പറക്കുളം, ഉമ്മർ വി പി, ശറഫുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.