വളാഞ്ചേരി സ്വദേശിനി ഖത്തറിൽ മരിച്ചു | K NEWS

 



ദോഹ: പ്രവാസി മലയാളി വനിത ഖത്തറില്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി പാങ്ങ് സ്വദേശി ഉണ്ണിയാങ്ങല്‍ കുഞ്ഞിമോള്‍ എന്ന റംല (53) ആണ് മരിച്ചത്.

ഇന്‍ഡസ്ട്രിയല്‍ ഏരിയ ഹമദ് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. കബീറിന്റെ ഭാര്യയാണ്.

ഒരാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരികെയെത്തിയത്. പത്ത് വര്‍ഷത്തിലേറെയായി ഖത്തറില്‍ താമസിച്ചു വരികയായിരുന്നു. 

പനി ബാധിച്ച് അല്‍ വക്‌റ ഹമദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഞായറാഴ്ച പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്.

മക്കള്‍: ഡോ സാദിഖ്, ഷാഹിദ് അഹമ്മദ്(എലഗെന്‍ഷ്യ പവര്‍ ഇന്റര്‍നാഷണല്‍), സാജിദ്(ഗള്‍ഫാര്‍), സ്വഫാ മുക്താര്‍, ഷഹീബ് അഹമ്മദ് (ബിരുദ വിദ്യാര്‍ത്ഥി

Below Post Ad