'പണി നിർത്തി പൊക്കൂടെ മിസ്റ്റർ മുഹ്‌സിൻ..?ഏതെങ്കിലും വലിയ കോളജിൽ പഠിച്ചിട്ടോന്നും കാര്യം ഇല്ല എംഎൽഎ സാറേ, നാടിന് വേണ്ടി മിനിമം കാര്യങ്ങൾ എങ്കിലും ചെയ്ത് കൊടുക്കാൻ പഠിക്കണം.'
പട്ടാമ്പിയിലെ ഗതാഗതക്കുരുക്ക് കാരണം പി.എസ്.സി പരീക്ഷ നഷ്ടമായതില്‍ പട്ടാമ്പി എം.എല്‍.എ മുഹ്സിനെതിരെ കൂറ്റനാട് സ്വദേശി യുവതിയുടെ രൂക്ഷ വിമർശനം.
കൂറ്റനാട്ടെ വീട്ടിൽ നിന്നും ഒരു മണിക്കൂർ മുമ്പെ പുറപ്പെട്ടിട്ടും പട്ടാമ്പിയിലെ ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങി പട്ടാമ്പിയിലെ പിഎസ് സി പരീക്ഷ സെൻററിൽ എത്താൻ കഴിയാത്തതിനാൽ യുവതിക്ക് പരീക്ഷ എഴുതാനായില്ല.ഇതിൽ പ്രതിഷേധിച്ചാണ് ഫേസ്ബുക്കിലൂടെ എംഎൽഎ യെ രൂക്ഷമായി വിമർശിച്ചത്.
നയനാ ദാസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
എന്നെപ്പോലെ ഒരു സാധാരണ പെൺകുട്ടി ഈ പറയുന്ന സിസ്റ്റെത്തിനോട് ഒരുപാട് പൊരുതിയാണ് ജീവിക്കുന്നത്. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നെൻ്റെ ജീവിതത്തിൽ നടന്നത്..
കൂറ്റനാടുള്ള എൻ്റെ വീട്ടിൽ നിന്ന് 10 km മാറിയുള്ള പട്ടാമ്പി സ്കൂളിലേക്ക് 1 30 nu മുന്നേ റിപ്പോർട്ട് ചെയ്യേണ്ട ഞാൻ 12 30 nu അതായത് ഒരു മണിക്കൂർ മുന്നേ വീട്ടിൽ നിന്നും ഇറങ്ങുന്നു. ഞാങ്ങാട്ടിരി വരെ പെട്ടെന്ന് എത്തുന്നു. അവിടെ നിന്ന് ഒരു ഇഞ്ച് അനങ്ങാൻ ആവറേജ് കണക്ക് കൂട്ടിയാൽ 10 മിനിറ്റ് എടുക്കും. അങ്ങനെ ബാക്കിയുള്ള കിലോമീറ്ററുകൾ ഞാൻ പറന്നു പോയാൽ അല്ലാതെ എത്തില്ല..
ഇത്രയേറെ ട്രാഫിക് ഉള്ള പട്ടാമ്പിയിൽ എന്തുകൊണ്ടാണ് ഒരു പുതിയ സംവിധാനം വരാത്തത്. ഈ ഞാൻ അടക്കം ഒരു വലിയ ജനത തന്നെ വോട്ട് ചോദിച്ചും , പൊരി വെയിലത്ത് നാടകം കളിച്ചും , കഷ്ടപ്പെട്ട് നേടിയെടുത്ത സീറ്റ് അല്ലേ മുഹസിനേ പട്ടാമ്പി മണ്ഡലം. എന്നിട്ട് ഈ പത്താമത്തെ വർഷം ആവാറായിട്ട് പോലും മിനിമം ഒരു പാലം എങ്കിലും പണിതോ നിങ്ങൾ ? ഒരു പകരം സംവിധാനം എന്തെങ്കിലും ഉണ്ടാക്കിയോ? At least ഒരു PSC എക്സാം നടക്കുന്ന ദിവസം എങ്കിലും കൃത്യമായ ഒരു ട്രാഫിക് മാനേജ്മെൻ്റ് ഉണ്ടാക്കിക്കൂടെ ?? അല്ലെങ്കിൽ പ്രവർത്തിക്കുന്ന ഒരു ട്രാഫിക് ലൈറ്റ് എങ്കിലും വച്ചൂടെ.
നമ്മളെ പോലെ എന്തെങ്കിലും ഒരു ഗവൺമെൻ്റ് ജോലിക്ക് കേറാൻ കഷ്ടപ്പെടുന്ന പാവങ്ങളുടെ നെഞ്ചത്ത് കൂടേ തന്നെ വേണോ നിങ്ങളുടെ ഒക്കെ ട്രാഫിക്. ഒരുപാട് കഷ്ടപ്പെട്ടു പഠിച്ച്, അത്രയേറെ പ്രതീക്ഷയോടെ ഈ ഒരു പരീക്ഷ എഴുതാൻ മാത്രം തിരുവനന്തപുരത്ത് നിന്നും ഇല്ലാത്ത സീറ്റ് ഉണ്ടാക്കി ജനറൽ കമ്പാർട്ട്മെൻ്റിൽ തൂങ്ങി പിടിച്ച് ഈ പട്ടാമ്പി വരെ വരുന്ന എനിക്കൊക്കെ കിട്ടാവുന്ന ബെസ്റ്റ് ശിക്ഷ തന്നെ കിട്ടി. പരീക്ഷ hall ന് മുന്നിൽ 1 35 ന് ഞാൻ ഒടുവിൽ എത്തി. എന്നിട്ടോ,, പട്ടാമ്പി സ്കൂളിലെ അധികൃതർ എന്നെ കണ്ടിട്ടും ഗേറ്റ് തുറന്നു തന്നില്ല. ഒരു മിനിറ്റ് നേരത്തേക്ക് അവർക്ക് എന്നെ കേൾക്കാനോ , മനസ്സിലാക്കാനോ പറ്റിയെങ്കിൽ എനിക്കാ പരീക്ഷ എഴുതാൻ പറ്റിയെനേ. ഇത്ര വൃത്തികെട്ട ഒരു സിസ്റ്റം ഈ കേരളത്തിൽ അല്ലാതെ എവിടെയും കാണില്ല..
ഞാൻ ഈ പരീക്ഷ പാസാവുമോ ഇല്ലയോ , അതോ എഴുതിയാൽ അപ്പോളെ ജോലി കിട്ടുമോ എന്നതല്ല പ്രശ്നം. പക്ഷേ എൻ്റെ ഭാവിയാണ് ഈ നശിച്ച സിസ്റ്റത്തിലൂടെ ഇന്ന് പരീക്ഷിക്കപ്പെട്ടത്. എന്നെ പോലെ ഒരുപാട് ആളുകൾ ഇതേ ട്രാഫിക് ല് കുടുങ്ങി എത്താൻ കഴിയാതെ പോയി കാണും. Really fuck the bloody system. പണി നിർത്തി പോക്കൂടെ mr.muhsin നിങ്ങൾക്ക് ഒക്കെ, വലിയ എംഎൽഎ ആണ് പോലും. പ്രായം കുറഞ്ഞ എംഎൽഎ , ചുറുചുറുക്ക് ഉള്ള നേതാവ്. അങ്ങനെ കൊറേ കൊട്ടിഘോഷിക്കപ്പെട്ട നിങ്ങടെ അതേ വിജയത്തിൽ തന്നെയാണ് ഞാനിപ്പോ ദുഃഖിക്കുന്നത്.
ഏതെങ്കിലും വലിയ കോളജ് ല് പഠിച്ചിട്ടോന്നും കാര്യം ഇല്ല എംഎൽഎ സാറേ, നാടിന് വേണ്ടി മിനിമം കാര്യങ്ങൾ എങ്കിലും ചെയ്ത് കൊടുക്കാൻ പഠിക്കണം. !!! എനിക്ക് എഴുതാൻ കഴിയാതെ പോയ ഈ എക്സാം അതും നിങ്ങളുടെ ഈ പട്ടാമ്പിയിലെ traffic കാരണം.. ആ എക്സാം തിരിച്ച് തരാൻ നിങ്ങൾക്ക് പറ്റുമോ ? എൻ്റെ നഷ്ടപ്പെട്ട ചാൻസ് തിരിച്ച് കിട്ടുമോ ? ഒന്നും വേണ്ട ഇനി എങ്കിലും ഒന്ന് നന്നായി നാട് ഭരിക്കാമോ ? ഒരു രണ്ട് വർഷം എങ്കിലും ഉപകാരമുള്ള എന്തെങ്കിലും ചെയ്യാമോ... ??
No hope... !!
JUST FUCK THE BLOODY SYSTEM 😡😡
21/10/2023 LDC exam (Tamil Malayalam knowing)