തൃത്താലയിൽ വൻ മയക്ക് മരുന്ന് വേട്ട. ആടുവളവിലെ വീട്ടിൽ നിന്ന് 300 ഗ്രാം എംഡിഎംഎ പിടികൂടി .
ഹോൾസെയിൽ വില്പനക്കായി വീട്ടിലെ മുറിയിലെ ടെഡിബിയറിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ സൗത്ത് തൃത്താല സ്വദേശി ജാഫർ സാദിഖിനെ(32) പോലിസ് പിടികൂടി.
എം ഡി എം എ അളക്കാനുള്ള ഡിജിറ്റൽ ത്രാസും ഉപയോഗിക്കാനുള്ള ഹുക്കയും പോലീസ് കണ്ടെടുത്തു.