പട്ടാമ്പി : മണ്ഡലത്തിലെ കെഎസ്ആർടിസി യുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തി പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹസിൻ'
ദീർഘദൂര ബസ്സുകൾക്ക് പട്ടാമ്പിയിൽ സ്റ്റോപ്പും, റിസർവേഷൻ ബുക്കിങ് സൗകര്യവും അടക്കമുള്ള പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
ഉദ്യോഗസ്ഥരുമായി മീറ്റിങ്ങിൽ ആയിരുന്നെങ്കിലും ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ചെന്നപ്പോൾ മീറ്റിങ്ങിന് ഇടക്ക്തന്നെ വളരെ വേഗത്തിൽ ആ പ്രശ്നങ്ങൾ കേൾക്കാനും കാര്യങ്ങൾ അന്വേഷിച്ച് പരിഹരിക്കാനും മനസ്സ് കാണിച്ച മന്ത്രിക്ക് എം എൽ എ നന്ദി അറിയിച്ചു.