എം80 കടക്ക് പുറത്ത്! മെയ് 1 മുതൽ ലൈസൻസ് ടെസ്റ്റിന് ഗിയറുള്ള ഇരുചക്രവാഹനം തന്നെ വേണം

 


ഇരുചക്രവാഹന ലൈൻസൻസ് എടുക്കാൻ ഉപയോഗിക്കുന്ന എം 80യോട് കടക്ക് പുറത്ത് പറഞ്ഞ് പുതിയ മോട്ടർവാഹന ചട്ടങ്ങൾ.

മെയ് 1 ന് നിലവിൽ വരുന്ന പുതിയ പരിഷ്കാരങ്ങൾ പ്രകാരം ‘മോട്ടർ സൈക്കിൾ വിത്ത് ഗിയർ’ വിഭാഗത്തിലെ ലൈസൻസ് ടെസ്റ്റിന് കാൽപാദം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സംവിധാനമുള്ള ഇരുചക്രവാഹനം തന്നെ വേണം

കൂടാതെ എൻജിൻ കപ്പാസിറ്റി 95 സിസിയിൽ കുറയാനും പാടില്ല. നിലവിൽ പല ഡ്രൈവിങ് സ്കൂളുകളും ടെസ്റ്റിനായി ഹാൻഡിലിൽ ഗിയർമാറ്റൽ സംവിധാനമുള്ള എം 80 കൾ‌ ഉപയോഗിക്കുന്നുണ്ട്. 

75 സിസി മാത്രം എൻജിൻ കപ്പാസിറ്റിയുള്ള എം 80 പുതിയ പരിഷ്കാരങ്ങൾ എത്തിയതോടെ ടെസ്റ്റില്‍ ഉപയോഗിക്കാൻ സാധിക്കില്ല. ഇത്തരം വാഹനങ്ങളിൽ ടെസ്റ്റ് പാസായി ലൈസൻസ് എടുക്കുന്നവർ പിന്നീട് നിരത്തിൽ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് കണ്ടാണ് നടപടി.

Tags

Below Post Ad