പൊന്നാനി: കാറിൽ സഞ്ചരിക്കുകയായിരുന്ന അധ്യാപക ദമ്പതികൾക്ക് നേരെ അക്രമം. കൊച്ചി കുസാറ്റിലെ അധ്യാപകനായ ഡോ. നൗഫലിനും കുടുംബത്തിനും നേരെയാണ് ബൈക്കിൽ എത്തിയ യുവാക്കളുടെ ആക്രമണം ഉണ്ടായത്.
സംഭവത്തിൽ രണ്ടു പേരെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. ഈശ്വരമംഗലം സ്വദേശികളായ ബിനേഷ് ,അനീഷ് എന്നിവരാണ് പിടിയിലായത്.
പ്രതികൾ സഞ്ചരിച്ച ബൈക്കിൽ കാർ ഉരസി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. കാറിനെ അരമണിക്കൂറോളം പിന്തുടർന്ന് മുന്നിൽ കയറിയ ശേഷം ഗ്ലാസ് അടിച്ചു തകർക്കുകയായിരുന്നു.
ആക്രമണത്തിൽ കാറിലുണ്ടായിരുന്ന കുട്ടിയ്ക്കും കൈയ്ക്ക് സാരമായി പരിക്കേറ്റു. പ്രതികൾ മദ്യലഹരിയിലായിരുന്നെന്ന് പൊന്നാനി പൊലീസ് അറിയിച്ചു.