തൃത്താലയിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ രൂപീകരിച്ചു.

 


തൃത്താല: തൃത്താല മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ രൂപീകരിച്ചു. സാമൂഹ്യ, സാംസ്കാരിക, വിദ്യഭ്യാസ, സാന്ത്വന ചികിത്സാ രംഗങ്ങളിൽ ഇടപെടാൻ ലക്ഷ്യമിട്ടു കൊണ്ടാണ് ഫൗണ്ടേഷൻ രൂപീകരിച്ചത്. 

തൃത്താല നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലേയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് ഫൗണ്ടേഷൻ രൂപീകരിച്ച പ്രഖ്യാപനം ഉണ്ടായത്. തൃത്താലയുടെ സമഗ്ര വികസനത്തിന് കോൺഗ്രസിൻ്റെ മനുഷ്യ വിഭവശേഷി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യമാണ് സംഘടനയ്ക്ക് ഉള്ളത്. ഓരോ രംഗത്തേയും പോരായ്മകൾ തിരിച്ചറിഞ്ഞ് അത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനമായി, 

രൂപീകരണ യോഗം മുൻ ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  PM അസീസിൻ്റെ അധ്യക്ഷതയിൽ മുതിർന്ന കോൺഗ്രസ്സ് നേതാവും തൃത്താല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായ KV മരക്കാർ ഉദ്ഘാടനം ചെയ്തു, നേതാക്കളായ  P ബാലൻ,ഗംഗാധരൻ വൈദ്യർ, P അബ്ദുള്ള മാസ്റ്റർ, PA വാഹിദ്, ഉണ്ണി മേനോൻ, V അബ്ദുള്ളക്കുട്ടി,CK നാരായണൻ നമ്പൂതിരി,MT ഗീത, OK ഫാറൂക്ക് എന്നിവർ പ്രസംഗിച്ചു...

ഫൗണ്ടേഷൻ ഭാരവാഹികൾ.

മുഖ്യ രക്ഷാധികാരി: KV മരക്കാർ

ചെയർമാൻ : PM അസീസ്

ജനറൽ കൺവീനർ : P ബാലൻ

ട്രഷറർ: PA വാഹിദ്

കോ ഓർഡിനേറ്റർ :OK ഫാറൂക്ക്



Tags

Below Post Ad