തെളിച്ചം അവാർഡ് ഒതളൂർ സ്വദേശി ആസ്യയ്ക്ക്


കൂറ്റനാട് കലവറ വർഷം തോറും നൽകി വരുന്ന പ്രാദേശിക മികവുകൾക്കുള്ള ഈ വർഷത്തെ തെളിച്ചം 2024 അവാർഡിന്, സാമൂഹ്യ പ്രവർത്തകയും പട്ടിത്തറ ഒതളൂർ സ്വദേശിയുമായ കാഞ്ഞിരക്കടവൻ വീട്ടിൽ ആസ്യയെ തെരത്തെടുത്തു. 5000 രൂപയും ശിൽപ്പവും അടങ്ങിയതാണ് തെളിച്ചം അവാർഡ്. 

ജീവിതത്തിലെ സ്വന്തം കഷ്ടതകൾക്കിടയിലും പ്രതീക്ഷ പാലിയേറ്റീവ് കെയർ വളണ്ടിയറായും പ്രാദേശികമായി ദുരിതമനുഭവിക്കുന്നവർക്ക് സഹായങ്ങളെത്തിച്ചും പാവങ്ങൾക്ക് കൈത്താങ്ങായും നിസ്വാർത്ഥ സേവനമാണ് ആസ്യ നടത്തുന്നത്.

 ഒരു സ്വകാര്യ ഹൈപ്പർ മാർക്കറ്റിൽ സെയിൽസ് വുമണായി ജോലി ചെയ്യുന്ന ആസ്യ തുച്ഛമായ വരുമാനത്തിൻ്റെ വലിയൊരു പങ്ക് ജീവിതത്തിൽ കഷ്ടതകളനുഭവിക്കുന്നവർക്കായി ഉപയോഗിക്കുകയാണ്. 

സ്വന്തം ആവശ്യങ്ങൾക്കുള്ള പണം നീക്കിവെച്ച ശേഷം ദാനധർമങ്ങൾ ചെയ്യുന്നവരുടെ പട്ടികയിലല്ല ആസ്യയുടെ സ്ഥാനം. ഈ വർഷം പ്രാദേശിക മികവുകൾക്കായി തെരഞ്ഞെടുക്കപ്പെടാൻ യോഗ്യരായ സ്ത്രീകളുടെ പട്ടികയിൽ നിന്നും ഷാജി, എ.പി സുമ, ബീന ടീച്ചർ എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലാണ് ആസ്യയെ തെരഞ്ഞെടുത്തത്.

കഴിഞ്ഞ വർഷങ്ങളിൽ ജൈവ കർഷകനായ ആറങ്ങോട്ടുകര സ്വദേശി കുഞ്ഞാവ, ന്യൂ പി.എഫ്.എ യൂത്ത് ക്ലബ്ബ് പെരുമണ്ണൂർ എന്നിവർക്കായിരുന്നു തെളിച്ചം അവാർഡ് സമ്മാനിച്ചിരുന്നത്.

സ്വലേ

Tags

Below Post Ad