കൊപ്പം എസ്.ഐ സുബിഷിന്റെ മൃതദേഹം ഇന്ന് ഉച്ചക്ക് 12 മണിക്ക് കൊപ്പം പോലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെക്കും.





പട്ടാമ്പി : ഇന്നലെ മരണപ്പെട്ട  കൊപ്പം പോലീസ് സ്റ്റേഷനിലെ എസ് ഐ സുബിഷ് മോന്റെ മൃതദേഹം  ഇന്ന് ഉച്ചക്ക് 12 മണിക്ക് കൊപ്പം പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെയ്ക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

എസ്ഐയുടെ പെട്ടെന്നുള്ള വേർപാട് നാടിനെ ദുഃഖത്തിലാഴ്ത്തി. നാനാതുറയിൽ ഉള്ളവരും വ്യാപാരികൾ സാമൂഹ്യപ്രവർത്തകർ പൊതുപ്രവർത്തകർ ഉൾപ്പെടെ അനുശോചനം രേഖപ്പെടുത്തി.


ഞായറാഴ്ച  പുലാമന്തോൾ പാലത്തിന് സമീപത്ത് പുഴയിൽ കുടുംബത്തോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിലകപ്പെട്ട  കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സുബീഷ് മോൻ അപകടത്തിൽ അകപ്പെടുകയായിരുന്നു.


ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്.ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് സുബീഷിനെ കിട്ടിയത്.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Tags

Below Post Ad